പത്തനംതിട്ട: ഫുട്ബാള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ത്ഥികളുടെ കൂട്ടയടി. തിരുവല്ല ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂള്‍ മൈതാനത്താണ് സംഭവം.
ഫൈനല്‍ മത്സരശേഷമാണ് കുട്ടയടി നടന്നത്.കോഴഞ്ചേരി ഉപജില്ല ഫുട്ബോള്‍ മത്സരത്തിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ത്ഥികളും കമ്മനിട്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
മത്സരത്തില്‍ വിജയിച്ചത് കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ ടീമായിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു കൂട്ടയടി. അധ്യാപകരും നാട്ടുകാരും പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂട്ടയടി തുടര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: