ദുബായ്: ഏകദിന ക്രിക്കറ്റിലെ ഭാരത നായകന് രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏകദിന റാങ്കിങ്ങില്‍ രണ്ടാമതെത്തി. ശ്രീലങ്കന്‍ പര്യടനം ഭാരതം അടിയറവച്ചെങ്കിലും രോഹിത്തിന്റേത് മികച്ച പ്രകടനമായിരുന്നു. ഇതാണ് താരത്തിന്റെ റാങ്കിങ്ങ് നേട്ടത്തിനിടയാക്കിയത്.
ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഭാരതം 2-0നാണ് പരാജയപ്പെട്ടത്. പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ സഹിതം 52.33 ശരാശരിയില്‍ 157 റണ്‍സെടുത്തിരുന്നു.
അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം താഴേക്ക് ഇടിഞ്ഞു. നാലാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോഹ്ലി അതേ നിലയില്‍ തുടരുകയാണ്. 824 റേറ്റിങ് പോയിന്റുമായി പാകിസ്ഥാന്റെ ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. രണ്താമതുള്ള രോഹിത്തിന് 765 റേറ്റിങ് പോയിന്റാണുള്ളത്. 16-ാം സ്ഥാനത്ത് ശ്രേയസ് അയ്യരും 21-ാം സ്ഥാനത്ത് കെ.എല്‍. രാഹുലും ആണ് മുന്‍ നിരയിലുള്ള മറ്റ് ഭാരത താരങ്ങളുടെ കണക്ക്.
ബൗളിങ്ങില്‍ മുന്നിലുള്ള ഭാരത താരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ്. നാലാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ആണ്. രണ്ടാമത് ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വൂഡും ആദം സാംപയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഭാരത പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്താണ്. മറ്റൊരു ഭാരത പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങള്‍ താഴ്ന്ന് ഒമ്പതാം റാങ്കിലേക്കെത്തി. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം കളിച്ചിട്ടില്ലാത്ത മുഹമ്മദ് ഷമി 12-ാം സ്ഥാനത്തുണ്ട്.
ഏകദിന ടീമുകളില്‍ ഭാരതം ആണ് മുന്നില്‍. 118 റേറ്റിങ് പോയിന്റുമായാണ് ഒന്നാമത് തുടരുന്നത്. രണ്ടാം സ്ഥാന്തത് ഓസ്ട്രേലിയയും(116) മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും(112) ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: