റിക്രൂട്ട്മെന്റ് വിജ്ഞാപനം www.indianbank.in ല്‍
സെപ്തംബര്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
തമിഴ്നാട്/പുതുച്ചേരി, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ബാങ്കുകളിലാണ് ഒഴിവുകള്‍; പ്രാദേശിക ഭാഷാ പ്രാവീണ്യം അഭിലഷണീയം
യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം; പ്രായപരിധി 20-30 വയസ്
സെലക്ഷന് ടെസ്റ്റിന് കേരളത്തില്‍ എറണാകുളം, തിരുവനന്തപും, ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങള്‍
കേന്ദ്ര പൊതുമേഖലയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബാങ്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 300 ഒഴിവുകളാണുള്ളത്. സംസ്ഥാനതലത്തില്‍ ലഭ്യമായ ഒഴിവുകള്‍ ചുവടെ-
തമിഴ്നാട്/പുതുച്ചേരി- 160 (പ്രാദേശികഭാഷ- തമിഴ്), കര്‍ണാടകം 35 (കന്നട), ആന്ധ്രാപ്രദേശ്, തെലുങ്കാന 50 (തെലുങ്ക്), മഹാരാഷ്ട്ര 40 (മറാത്തി), ഗുജറാത്ത് 15 (ഗുജറാത്തി). ഒഴിവുകളില്‍ എസ്സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണമുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.indianbank.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിയമനം അതത് സംസ്ഥാനത്തിലായിരിക്കും.
യോഗ്യത: ഭാരത പൗരന്മാര്ക്കാണ് അവസരം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. മാര്‍ക്ക് ലിസ്റ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റുമുണ്ടായിരിക്കണം. പ്രായപരിധി 20-30 വയസ്. എസ്സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷം, വിമുക്തഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. പ്രാദേശികഭാഷാ പ്രാവീണ്യം അഭീലഷണീയം.
അപേക്ഷാ ഫീസ് 1000 രൂപ (നികുതി ഉള്‍പ്പെടെ), എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതി.
www.indiabank.in/careers Recruitment of Local Bank Officers-2024- ലിങ്കില്‍ ക്ലിക്ക് ചെയ്ത് സെപ്തംബര്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന്: അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ടെസ്റ്റ്/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. ടെസ്റ്റില്‍ റീസണിങ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ടിട്യൂഡ്, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവയര്‍നെസ്, ഇംഗ്ലീഷ് ലാംഗുവേജ്, ഡാറ്റാ അനാലിസിസ് ആന്റ് ഇന്റര്‍പ്രെട്ടേഷന്‍ എന്നിവയിലായി 155 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയുന്ന നെഗറ്റീവ് മാര്‍ക്ക് രീതി മൂല്യനിര്ണയത്തിനുണ്ടാവും. ടെസ്റ്റില്‍ കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരെയാണ് ഇന്റര്‍വ്യുവിന് ക്ഷണിക്കുക. ഇന്റര്‍വ്യു 100 മാര്‍ക്കിനാണ്. ടെസ്റ്റിലും ഇന്റര്‍വ്യുവിലും യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവര്‍ 40 ശതമാനവും എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35 ശതമാനവും മാര്‍ക്ക് നേടണം. ഇതിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, ലക്ഷദ്വീപില്‍ കവരത്തി, കര്‍ണാടകത്തില്‍ ബെംഗളൂരു, ഹൂബ്ലി, തമിഴ്നാട്ടില്‍ ചെന്നൈ, മധുര, തിരുനെല്‍വേലി പരീക്ഷാകേന്ദ്രങ്ങളാണ്.
തെരഞ്ഞെടുക്കപ്പെടുന്നവരെ 48480-85920 രൂപ ശമ്പളത്തില്‍ ലോക്കല്‍ ബാങ്ക് ഓഫീസറായി അതത് സംസ്ഥാനത്തെ ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ചുകളില്‍ നിയമിക്കും. ഡിഎ, സിസിഎ, എച്ച്ആര്‍എ, ചികിത്സാസഹായം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: