ന്യൂദൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ. എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം.
സ്തുതർഹ്യ സേവന മെഡൽ ലഭിച്ചവർ ഇവരാണ്- എസ്.പി നജീബ് സുലൈമാൻ, ഡിവൈ.എസ്.പി സിനോജ് ടി. എസ്, ഡിവൈ.എസ്.പി ഫിറോസ് എം ഷഫീഖ്, ഡിവൈ.എസ്.പി പ്രതീപ്കുമാർ അയ്യപ്പൻ പിള്ള, ഡി.വൈ.എസ്.പി രാജ്കുമാർ പുരുഷോത്തമൻ, ഇൻസ്പെക്ടർ ശ്രീകുമാർ എം. കൃഷ്ണൻകുട്ടി നായർ, സബ് സ്പെക്ടർ സന്തോഷ് സി.ആർ, സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ ശശിധരൻ ലക്ഷ്മി അമ്മ, ഹെഡ് കോൺസ്റ്റബിൾ മോഹൻദാസൻ.
അഗ്നിശമന വിഭാഗത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ മുരളീധരൻ. സി. കെ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദിവുകുമാർ. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ബിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)സുജയൻ. കെ, കറക്ഷണൽ സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്ര പി എം, അസിസ്റ്റൻ്റ് സൂപ്രണ്ട് ജി.ആർ.ഐ അപ്പുക്കുട്ടി വി, എന്നിവർക്ക് സ്തുതർഹ്യ സേവാ മെഡലും ലഭിച്ചു.
രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: