ഓടിക്കൊണ്ടിരുന്ന തീവണ്ടി കോച്ചിനുള്ളില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് നമാസ് നടത്തിയവര്‍ക്ക് ടിക്കറ്റ് എക്സാമിനറില്‍ നിന്നും കണക്കിന് കിട്ടി. നമാസ് നടത്തുന്നവരെ ടിടിഇ ചീത്തവിളിക്കുന്ന വീഡിയോ വൈറലാണ്.
🚨 TTE takes action against people who were offering Namaz in the Train & blocking the way for others. pic.twitter.com/6F1SITmtHx
— Times Algebra (@TimesAlgebraIND) August 13, 2024
എല്ലാവരും അവരവരുടെ സീറ്റില്‍ പോയി നമാസ് നടത്തണമെന്നും വഴി തടസ്സപ്പെടുത്തിയുള്ള നമാസ് അനുവദിക്കാന്‍ കഴിയില്ലെന്നും ടിക്കറ്റ് എക്സാമിനര്‍ പറയുന്നത് വീഡിയോയില്‍ കാണാം. സീറ്റുകള്‍ക്കിടയില്‍ തീവണ്ടി യാത്രക്കാര്‍ക്ക് നടക്കാനുള്ള ഇടനാഴിയില്‍ മുസ്ലിം യാത്രക്കാര്‍ നമാസ് ചെയ്യാനിരുന്നതാണ് ടിക്കറ്റ് എക്സാമിനറെ ചൊടിപ്പിച്ചത്.
വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ടെങ്കിലും ഇത് എന്ന്, ഏത് ട്രെയിനില്‍ വെച്ച് നടന്നു എന്നതിന്റെ വിശദാംശങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: