അഗര്‍ത്തല: ത്രിപുരയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സമ്പൂര്‍ണ്ണ വിജയം. ജില്ലാ പരിഷത്തിലും പഞ്ചായത്തിലും 97.5 ശതമാനം സീറ്റുകളിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് പൂര്‍ണ്ണമായും അടിയറവ് പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമം ബിജെപിയുടെ വന്‍വിജയത്തിന് തുണയായി.
ജില്ലാ പരിഷത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 80 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് ആകെ രണ്ട് സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.
പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ ബിജെപി 318 സീറ്റുകളില്‍ വിജയിച്ചു. ഇടത് പക്ഷം അഞ്ച് സീറ്റുകളിലും ഇന്ത്യാ മുന്നണി ഒരു സീറ്റിലും വിജയിച്ചു.
ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് നിലനില്ക്കുന്നുവെന്ന തോന്നലുണ്ടാക്കിയത്. ഗ്രാമപഞ്ചായത്തില്‍ ബിജെപി 5154 സീറ്റുകളിലും വിജയം കൊയ്തപ്പോള്‍ കോണ്‍ഗ്രസിന് 62 സീറ്റുകളും എന്‍ഡിഎയുടെ ഭാഗമായ തിപ്രയ്ക്ക് 95 സീറ്റുകളും ലഭിച്ചു. ഇന്ത്യാ മുന്നണിയ്ക്ക് ആകെ ലഭിച്ചത് 11 സീറ്റുകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: