ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ശങ്കർ- കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2. എന്നാൽ ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണം നേടാനായില്ല. 200 കോടി ബജറ്റിലൊരുക്കിയ ചിത്രം 110 കോടി മാത്രമാണ് തിയേറ്ററിൽനിന്നും നേടിയത്. അധികം വൈകാതെ ചിത്രം ഒടിടിയിലും ചിത്രമെത്തി.
ഒടിടി റിലീസിനു പിന്നാലെ, ഇന്ത്യൻ 2 ട്രോൾ പേജുകളിലും നിറയുകയാണ്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി ഇന്ത്യയിലേക്ക് എത്തുന്നത് കള്ള പാസ്പോർട്ട് ഉപയോഗിച്ചാണ്, ഇതാണ് ട്രോളന്മാർ വിമർശിക്കുന്നത്. ക്ലൈമാക്സ് ഭാഗത്ത് എവിടുന്നാണ് പെട്ടെന്ന് സേനാപതിയ്ക്ക് സിക്സ് പാക് വന്നതെന്നും ട്രോളന്മാർ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: