കോട്ടയം: വര്‍ഷങ്ങളായി പാലാ ചെത്തിമറ്റത്തുള്ള കളരിയാംമാക്കല്പാലം അപ്പ്രോച്ച് റോഡ് അപ്പ്രോച്ച് റോഡില്ലാതെ വികൃത രൂപമായി നില്‍ക്കുന്നതിന് കാരണം ചിലരാണെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന് . ഒരു പതിറ്റാണ്ട് മുമ്പ് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ അപ്രോച്ച് റോഡ് വേണമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നില്ലേ എന്ന് അദ്ദേഹം ആരാഞ്ഞു.
പാലാ ചെത്തിമറ്റത്തു നിന്ന് ആരംഭിച്ച് മുരിക്കുംപുഴ -ഇടമറ്റം റോഡില്‍ ചെന്ന് കയറേണ്ടിയിരുന്നയിരുന്ന പാലം ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചെന്ന് അവസാനിക്കുകയാണ്. ഇവിടെനിന്ന് ഇടമറ്റം റോഡിലേക്ക് കടക്കാനുള്ള അപ്പ്രോച്ച് റോഡ് നിര്‍മിക്കാന്‍ ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടില്ല . സ്ഥലം നല്കാന് തയ്യാറാണെന്ന് സ്ഥലമുടമ വ്യക്തമാക്കിയിട്ടും പണം കൊടുത്ത് വാങ്ങാന്‍ നടപടി ഉണ്ടായില്ല. ഇതിനിടെ ചിലരെക്കൊണ്ട് പോലീസിലും ഹൈക്കോടതിയിലും കേസ് നല്കി. പാലം പൂര്‍ത്തിയായിട്ട് ആറു വര്‍ഷം കഴിഞ്ഞിട്ടും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ ഇടതു സര്‍ക്കാരിന്റെ വികസനവിരുദ്ധതയുടെ സ്മാരകമായി നില്‍ക്കുകയാണ്.
നിയമസഭാ നിയോജക മണ്ഡലത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റതോടെ ഇനി പാലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്ന നിലപാടാണ് ജോസ് കെ മാണി തുടരുന്നതെന്ന് നാട്ടുകാര്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: