കൊൽക്കത്ത: ദേശീയ വനിതാ കമ്മീഷന്റെ (എൻസിഡബ്ല്യു) രണ്ടംഗ സംഘം ചൊവ്വാഴ്ച രാവിലെ സർക്കാർ നടത്തുന്ന ആർ ജി കാർ മെഡിക്കൽ കോളജ് ആൻഡ് ആശുപത്രി സന്ദർശിച്ചു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സെമിനാർ ഹാളിലേക്കാണ് ഇവർ പോയത്.
ഡെലീന ഖോങ്ഡൂപ്പിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം നഗരത്തിലെത്തി കൊൽക്കത്ത പോലീസ് ആസ്ഥാനമായ ലാൽബസാറിലെ അന്വേഷണ ഉദ്യോഗസ്ഥരെ കാണാൻ പോയി. മാതാപിതാക്കളെ കാണാൻ ഇരയുടെ പാനിഹാട്ടിയിലെ വസതിയിലേക്ക് പോകും.
ഖോങ്ഡൂപ്പ് കുറ്റകൃത്യത്തെ നിന്ദ്യവും വളരെ നിർഭാഗ്യകരമായ സംഭവവും എന്ന് വിശേഷിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരു സിവിൽ വോളൻ്റിയറെ അറസ്റ്റ് ചെയ്തു.
അതേ സമയം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്ടറെ മർദിച്ചു. മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ തുളച്ച് കയറിയിട്ടുണ്ട്.
രണ്ടു കണ്ണിലും വായിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലിയ തോതിൽ രക്തസ്രാവമുണ്ടായി. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലിയ തോതിൽ രക്തസ്രാവമുണ്ടായി.
വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: