പാരീസ് : ജാവലിന്‍ താരം നീരജ് ചോപ്ര ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങില്ല. പരിക്ക് മാറാന്‍ കൂടുതല്‍ ചികിത്സ നടത്താന്‍ താരം ജര്‍മ്മനിയിലേക്ക് പോകും.
പാരീസ് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേട്ടത്തിന് കഴിഞ്ഞെങ്കിലും പരിക്ക് നീരജിനെ അലട്ടിയിരുന്നു. ഡയമണ്ട് ലീഗ് മത്സരങ്ങള്‍ക്ക് മുമ്പ് പരിക്ക് മാറി പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുക്കാനാണ് ശ്രമം.
ഒരു മാസം എങ്കിലും കഴിഞ്ഞ് മാത്രമെ നീരജ് ഇന്ത്യയിലേക്ക് മടങ്ങുകയുളളൂ എന്നാണ് സൂചന. പരിക്ക് കൂടുതല്‍ വഷളാകാതിരിക്കാന്‍ കഴിഞ്ഞ സീസണുകളിലെ പല മല്‍സരങ്ങളിലും നീരജ് പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: