ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് പെൺകുട്ടികൾക്ക് മർദ്ദനം. കൗമാരക്കാരായ രണ്ട് പെൺകുട്ടികളെയാണ് സദാചാര പോലീസുകാർ മർദ്ദിച്ചത്. വടക്കൻ ടെഹ്റാനിലെ വതൻപൂർ സ്ട്രീറ്റിലാണ് സംഭവം . “നൂർ” പദ്ധതിയിലെ ഉദ്യോഗസ്ഥരാണ് പെൺകുട്ടികളെ മർദ്ദിച്ചത് . ഹിജാബ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി ഇറാനിൽ ഈ വർഷമാണ് “നൂർ” പദ്ധതി ആരംഭിച്ചത്.
പെൺകുട്ടികളെ മർദിക്കുന്നതിന്റെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.ഹിജാബ് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നതും, പെൺകുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുന്നതും തടഞ്ഞുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അറസ്റ്റിനിടെ തന്റെ മകളുടെ തല വൈദ്യുത തൂണിൽ ഇടിച്ചെന്നും അതിനുശേഷം പോലീസ് വാനിനുള്ളിൽ തർക്കം തുടർന്നെന്നും 14 കാരിയായ നഫാസ് ഹാജി ഷെരീഫിന്റെ അമ്മ പറഞ്ഞു.
പരാതി നൽകിയിട്ടും, നീതി തേടാനുള്ള തന്റെ ശ്രമങ്ങൾ വിജയിച്ചില്ല, എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സൈനിക പ്രോസിക്യൂട്ടർ കാട്ടിത്തന്നുവെന്നും അവർ പറഞ്ഞു.അറസ്റ്റിന് ശേഷം മകളുടെ മുഖത്ത് മുറിവുകൾ ഉണ്ടെന്നും , ചുണ്ടുകൾ മർദ്ദനമേറ്റ് വീർത്തു, കഴുത്തിൽ ചതഞ്ഞ പാടുകൾ ഉണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് ഹാജി ഷെരീഫിന്റെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: