ന്യൂയോര്‍ക്ക് : ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, വംശീയ ആക്രമണങ്ങള്‍ക്കും അക്രമത്തിനുള്ള ആഹ്വാനത്തിനും എതിരെ ഉറച്ച നിലപാട് പ്രഖ്യാപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് .
ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ പ്രതികരണമായാണ് ഈ പ്രസ്താവന. കുറഞ്ഞത് രണ്ട് ഹിന്ദു നേതാക്കളെങ്കിലും കൊല്ലപ്പെടുകയും ക്ഷേത്രങ്ങളും വീടുകളും സ്ഥാപനങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി.
ഇടക്കാല ഗവണ്മെന്റിന്റെ തലവനായി നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നിയമനത്തെക്കുറിച്ച്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് വക്താവ് പറഞ്ഞു. ”ഞങ്ങള്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു.
യൂനുസിന്റെ ബംഗ്ലാദേശിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഗ്വിന് ലൂയിസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: