കായംകുളം: കായംകുളം ചിറക്കടവം സ്വദേശിയായ ഏഴ് വയസ്സുകാരന്റെ തുടയ്ക്ക് സിറിഞ്ച് ഉള്‍പ്പെടുന്ന സൂചി തുളച്ച് കയറി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കുട്ടിയെ വിദഗ്ധ പരിശോധയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്ക്ക് മുന്‍മ്പ് കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയില്‍ എത്തിച്ച കുട്ടിയെ കട്ടിലില്‍ കിടത്താന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ കുട്ടിയെ ക ട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി കുട്ടിയുടെ തുടയ്ക്ക് മുകളില്‍ തുളച്ച് കയറിയത്.
കുട്ടിയെ കട്ടിലില്‍ കിടത്തുന്നതിന് മുന്‍മ്പായി മറ്റ് ഏതോ രോഗിക്ക് കുത്തിവെയ്പ്പിന് ഉപയോഗിച്ച സൂചി ഉള്‍പ്പെടുന്ന സിറിഞ്ചാണ് കട്ടിലില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇത് ശ്രദ്ധിയ്ക്കാതെയാണ് കുട്ടിയെ കട്ടിലില്‍ കിടത്താന്‍ നിര്‍ദ്ദേശിച്ചത്. ഒരു രോഗിയെ ചികിത്സയ്ക്കായി കട്ടിലില്‍ കിടത്തിയ ശേഷം, അടുത്ത രോഗിയെ പ്രത്യേകിച്ച് കുട്ടികളെ കിടത്തുമ്പോള്‍ പകര്‍ച്ചവ്യാധി പോലെയുള്ള അസുഖങ്ങള്‍ പിടിപെടാതിരിക്കുവാന്‍ വിരി ഉള്‍പ്പെടെ മാറ്റി ക്ലീനിങ് നടത്തേണ്ടതാണ്. അതില്‍ ആശുപത്രി ജീവനക്കാര്‍ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തില്‍ സൂചി തുളച്ച് കയറുവാന്‍ കാരണമായതെന്ന് മാതാപിതാക്കളും, മറ്റ് രോഗികളും പറയുന്നു.
വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ എത്തിയവരെ കുത്തിവെച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തില്‍ കയറി എന്നതിനാലാണ് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എച്ച്ഐവി, എച്ച്വണ്എന്വണ്, ഡെങ്കിപ്പനി, പോലെയുള്ള മാരകമായ അസുഖങ്ങള്‍ കുട്ടിയി ല്‍ പിടിപെടാതിരിക്കുവാനുള്ള മുന്‍കരുതലിന്റെ ഭാഗമായുള്ള പരിശോധനകളാണ് നടത്തുന്നത്. എന്നാല്‍ എച്ച്ഐവി പ രിശോധന മെഡിക്കല്‍ കോളേ ജില് നടത്തുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.
സ്വകാര്യ ലാബില്‍ ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടര്‍ന്ന് കുട്ടിക്ക് പതിനാല് വയസ്സുവരെ എല്ലാവര്‍ഷവും ഈ പരിശോധന നടത്തണമെന്നാണ് ഡോക്ടര്‍ന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: