ലക്നൗ : കാൺപൂരിൽ 70 കാരനായ മൗലാന 8 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് പരാതി . മുഖ്താർ എന്ന മൗലാന ചാച്ചയ്ക്കെതിരെയാണ് പരാതി . പ്രതിയെ ആളുകൾ പിടികൂടിയെങ്കിലും പഞ്ചായത്ത് നടത്തി പ്രശ്നം ഒതുക്കിത്തീർത്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. മുഖ്താറിനെ അറസ്റ്റ് ചെയ്യാൻ 5 പോലീസ് സംഘങ്ങൾ തുടർച്ചയായി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയാണ്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയാണ്.
വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന മകൾക്ക് ചോക്ലേറ്റ് നൽകി മൗലാന ചാച്ച തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി ബഹളമുണ്ടാക്കുകയും , നിലവിളിക്കുകയും ചെയ്തു . പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ തടിച്ചുകൂടി. ചിലർ ഗേറ്റ് തകർത്ത് അകത്തു കയറി.
ആളുകൾ പിടികൂടിയപ്പോൾ, തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൗലാന ചാച്ച കരയാൻ തുടങ്ങി. പഞ്ചായത്തിലൂടെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം തുടങ്ങി. അതിനിടെ അവസരം കിട്ടിയതോടെ മൗലാന ഒളിവിൽ പോകുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൗലാനയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. മൗലാനയെ കണ്ടെത്താൻ അഞ്ച് പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതിയ്ക്കെതിരെ പോക്സോ നിയമപ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാൺപൂർ സെൻട്രൽ എസിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: