തിരുവനന്തപുരം: തമിഴ്നാട് അമ്പിനും വില്ലിനും അടുക്കില്ലെന്ന നിലപാടു തുടരുകയാണെങ്കിലും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള പുതുക്കിയ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായി. ഇനി നിര്‍മ്മാണത്തിന് 1400 കോടി രൂപയെങ്കിലും വേണ്ടിവരുമൊണ് ജലസേചന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഈ മാസം അവസാനം സര്‍ക്കാരിന് കൈമാറും. രണ്ടാം തവണയാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മാണത്തിനായുള്ള ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത് . 2011ല്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം ചെലവ് 600 കോടിയാണ് കണക്കാക്കിയത്. തമിഴ്നാടു അനുമതി നല്കിയാല് 8 കൊല്ലത്തിനകം പുതിയ ഡാം നിര്‍മ്മിക്കാനാവുമെന്ന് ഡിപിആറില്‍ പറയുന്നു. ഇപ്പോഴത്തെ അണക്കെട്ടില്‍ നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയതിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നീക്കം നടത്തുന്നുവെന്ന തോന്നല്‍ ജനിപ്പിച്ച് കേരളത്തിലെ ജനങ്ങളെ തല്ക്കാലം ആശ്വസിപ്പിക്കാമെന്നല്ലാതെ ഇതു കൊണ്ട് മറ്റ് പ്രയോജനം എന്തെന്ന ചോദ്യം ബാക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: