കൊച്ചി: നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫിദയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസുകാരി ഫിദ വെളളിയാഴ്ച രാവിലെ ആറരയോടെയാണ് കായലില്‍ വീണത്.
വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ പെണ്‍കുട്ടി കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ നോക്കി നില്‍ക്കെയാണ് അപകടം.
ഉടന്‍ തന്നെ അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: