മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ചെകുത്താന് എന്ന യൂട്യൂബര്‍, പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് അറസ്റ്റില്‍. താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയെ തുടര്‍ന്നാണ് അജുവിനെതിരെ കേസ് എടുത്തത്.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താന് യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.പട്ടാളം പോക്രിത്തരം കാണിക്കുന്നു പൈസയ്ക്കാണ് പണി ചെയ്യുന്നത് എന്നാണ് സൈന്യത്തെയും മോഹൻലാലിനെയും അധിക്ഷേപിച്ചുകൊണ്ട് ഇയാൾ പോസ്റ്റിട്ടത്
അഭിനേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന് ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് യുട്യൂബര്‍ ആറാട്ട് അണ്ണന് എന്ന സന്തോഷ് വര്‍ക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: