കൊൽക്കത്ത: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആര് ശ്രീജേഷിനെ ബംഗാൾ ഗവർണർ ഡോ. സി.വിആനന്ദബോസ് അഭിനന്ദിച്ചു. തുടര്‍ച്ചയായി രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം എന്ന നിലയിൽ ശ്രീജേഷിൻറെ വിജയം ചരിത്രനേട്ടമാണെന്ന് അനുമോദനക്കുറിപ്പിൽ ആനന്ദബോസ് പറഞ്ഞു.
ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമാണ് ശ്രീജേഷ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീജേഷിന്റെ അച്ഛനെ ഫോണിൽ അഭിനന്ദനമറിയിക്കുകയും കുടുംബത്തെ കൊൽക്കത്ത രാജ് ഭവൻ സന്ദർശിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ ശ്രീജേഷിനെ മെഡൽ മെഡൽ നേടി നാട്ടിലെത്തിയയുടൻതന്നെ ഗവർണർ നേരിട്ട് വീട്ടിലെത്തി രാജ്ഭവന്റെ പുരസ്കാരം സമ്മാനിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ടര്‍ഫില്‍ സാഷ്ടാംഗം പ്രണമിച്ചാണ് ശ്രീജേഷ് ചരിത്രവിജയം ആഘോഷമാക്കിയത്. സഹതാരങ്ങള്‍ തങ്ങളുടെ എക്കാലത്തെയും കരുത്തനായ നായകനെ തോളിലേറ്റി ഗ്രൗണ്ടില്‍ വലം വച്ചു. ഗാലറിയില്‍ ദേശീയപതാകകള്‍ പാറി… വന്ദേമാതരം മുഴങ്ങി. പാരീസില്‍ നിന്നും ഈ ഹോക്കി സംഘം ഉടനെ മടങ്ങും മറ്റൊരു യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട്, ടീം അംഗങ്ങള്‍ മാത്രമല്ല രാജ്യവും കേരളവും ഉള്‍ക്കൊള്ളുകയാണ്- 20 വര്‍ഷത്തോളം ഭാരത ഗോള്‍ വലയ്ക്ക് മുന്നിലെ കാവലാള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: