തിരുവനന്തപുരം: സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസുകാരികളായ സഹോദരങ്ങള്‍ക്കെതിരെ കേസ്.സിവില്‍ പൊലീസ് ഓഫീസര്‍മാരായ സംഗീത, സഹോദരി സുനിത എന്നിവര്‍ക്കെതിരെയാണ് കേസ്.
പോത്തന്‍കോട് പൊലീസാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശി ആതിരയുടെ പരാതിയിലാണ് കേസ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ആതിരയുടെ ഭര്‍ത്താവില്‍ നിന്നും സംഗീതയും സഹോദരി സുനിതയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുപ്രസിദ്ധ അധോലോക ഗുണ്ട ഗുണ്ടുകാട് സാബുവിനെ കൊണ്ട് ഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: