പാരീസ്: ഒളിംപിക്സില്‍ ഇതിഹാസ ചരിത്രമെഴുതി ഒരു ക്യൂബന്‍ താരം. തുടര്‍ച്ചയായ അഞ്ച് ഒളിംപിക്സുകളില്‍ ഒരേ ഇനത്തില്‍ സ്വര്‍ണം നേടിയ ക്യൂബയുടെ മിജയിന്‍ ലോപ്പസാണ് ഒളിംപിക്സില്‍ ഇതിഹാസ ചരിത്രമെഴുതിയത്. ഗുസ്തിയിലാണ് ഈ അപൂര്‍വ നേട്ടം താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം 130 കി.ഗ്രം ഗ്രീക്കോ-റോമന്‍ ഗുസ്തിയില്‍ ചിലിയുടെ യാസ്മനി അകോസ്റ്റയെ മലര്‍ത്തിയടിച്ചാണ് ഗുസ്തിയിലെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്.
120 കിലോ വിഭാഗത്തില്‍ 2008 ബീജിംഗ്, 2012ലെ ലണ്ടന്‍ ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയ താരം 2016 റിയോ, 2020 ടോക്കിയോ ഒളിംപിക്സുകളില്‍ 130 കി.ഗ്രാം വിഭാഗത്തിലും പൊന്നണിഞ്ഞു. അതിന് പിറകെയാണ് ഇത്തവണയും സ്വര്‍ണം നേടിയത്.
അമേരിക്കയുടെ ഇതിഹാസ താരങ്ങളായ കാള്‍ ലൂയിസ്, അല്‍ ഒര്ട്ടര്, നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്പ്്സ്, ഷൂട്ടിങ് താരം വിന്‍സെന്റ് ഹാന്‍കോക്ക്, ഡെന്മാര്ക്കിന്റെ സെയ്ലിങ് താരം പോള്‍ എല്‍വ്സ്റ്റോം എന്നിവര്‍ നേടിയ നാല് സ്വര്‍ണമെന്ന റിക്കോര്‍ഡാണ് മിജയിന്‍ ലോപ്പസ് അഞ്ച് സ്വര്‍ണം സ്വന്തമാക്കി തിരുത്തിയത്.
ഗോദയില്‍ നിന്ന് അഞ്ചാം സ്വര്‍ണം നേടിയതിന് പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: