ന്യൂദല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയാഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി. ബംഗ്ലാദേശിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ വക്താവ് രണ്ധീന് ജയ്സ്വാള്‍ പറഞ്ഞു. ഷെയ്ഖ് ഹസീന എത്ര ദിവസം ദല്‍ഹിയില്‍ തങ്ങുമെന്ന കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരണത്തിന് തയാറായിട്ടില്ല.
യുകെയില്‍ അഭയം തേടിയുള്ള ഷെയ്ഖ് ഹസീനയുടെ അഭ്യര്‍ത്ഥനയില്‍ ഇതുവരെ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രി ജയശങ്കര്‍ യുകെ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചത്.
അതിനിടെ ബംഗ്ലാദേശിലെ അക്രമങ്ങളില്‍ കടുത്ത ആശങ്കയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെയും പങ്കുവച്ചത്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് ആവര്‍ത്തിച്ചു. സ്വന്തം പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അതാതു സര്‍ക്കാരുകളുടെ കടമയാണ്. ക്രമസമാധാന നില പരിപാലിക്കേണ്ടത് ബംഗ്ലാദേശിന്റെ കടമയാണെന്നും ജയ്സ്വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: