വിഴിഞ്ഞം : ബാലരാമപുരം റെയില്‍ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു.10.70 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റെയില്‍ പാതയ്ക്ക് ആണ് പാരിസ്ഥിതിക അനുമതി ലഭ്യമായത്. ഇതില്‍ 9.43 കിലോമീറ്റര്‍ തുരങ്ക പാതയാണ്.
വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്ക് എത്തിക്കാനും തിരിച്ച് കൊണ്ട് പോകാനുമാണ് റെയില്‍ പാത.
1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ്.ബാലരാമപുരം റെയില്‍വേ സ്റ്റേഷനും ഇതിന്റെ ഭാഗമായി നവീകരിക്കും.
ബാലരാമപുരം റെയില്‍വേ സ്റ്റേഷനെ സിഗ്നല്‍ സ്റ്റേഷനാക്കി ഉയര്‍ത്തി കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മിക്കും.നിര്‍ദിഷ്ട ഔട്ടര്‍ റിംഗ് റോഡ് ബാലരാമപുരം മടവൂര്‍പ്പാറയില്‍ വച്ച് റെയില്‍ റോഡുമായി ചേരും.തുറമുഖം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കണ്ടെയ്നറുകള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരസൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: