നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കൊപ്പം നടൻ ബൈജു സന്തോഷ്. നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് പെട്ടെന്ന് വൈറലായത്. ഡൽഹിയിൽ സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്നുള്ള ചിത്രങ്ങളാണിത്.
എന്റെ മൂത്ത് ജേഷ്ഠനൊപ്പം ഡൽഹിയിൽ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കാപ്ഷനായി കുറിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കമ്മിഷണർ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച അഭിനയിച്ച താരങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. മോഹൻലാൽ ചിത്രം എംബുരാനിലാണ് ബൈജു ഇപ്പോൾ അഭിനയിക്കുന്നതെന്നാണ് സൂചന. താരം ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: