ചെന്നൈ : ഭീകരസംഘടനയായ ഹിസ്ബ് ഉത്തഹ്രീറിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന ആറംഗ സംഘം അറസ്റ്റിൽ . ഡോക്ടർ ഹമീദ് ഹുസൈൻ, പിതാവ് മൻസൂർ, സഹോദരൻ അബ്ദുൾ റഹ്മാൻ, ഇവരുടെ കൂട്ടാളികളായ മുഹമ്മദ് മാരിസ്, ഖാദർ നവാസ് ഷെരീഫ്, അഹമ്മദ് അലി ഉമരി എന്നിവരെയാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത് .
ഒന്നിലധികം രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് ഹിസ്ബ് ഉത്തഹ്രീർ. അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ യൂട്യൂബ് കാമ്പെയ്നുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചെന്നൈ പോലീസ് തമിഴ്നാട് സർക്കാരിന് സമർപ്പിച്ചു . അതേസമയം കേസ് എൻ ഐ എ യ്ക്ക് കൈമാറി .
ജൂൺ 30ന് ചെന്നൈ, പുതുക്കോട്ട, തഞ്ചാവൂർ, തിരുച്ചി എന്നിവിടങ്ങളിലെ 12 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു . ഇതിൽ തഞ്ചാവൂർ ജില്ലയിൽ നിന്ന് അബ്ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ അൽതം സാഹിബ് എന്നറിയപ്പെടുന്ന മുജീബുർ റഹ്മാൻ എന്നിവരെ അറസ്റ്റു ചെയ്തു.
ഈ ഓപ്പറേഷനുകൾക്കിടയിൽ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ, മെമ്മറി കാർഡുകൾ, പുസ്തകങ്ങൾ, ഹിസ്ബുത്തഹ്രീർ, ഖിലാഫത്ത്, ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രേഖകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.
പിടിയിലായവർ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചായിരിക്കും എൻഐഎയുടെ കൂടുതൽ അന്വേഷണം. അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കണ്ടെത്താനും അത് വാങ്ങുന്നവരെ കണ്ടെത്താനും ഉദ്യോഗസ്ഥർ പദ്ധതിയുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: