ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കളെ രക്ഷിക്കാൻ ആരുമില്ലെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാജെദ് .ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ പാകിസ്ഥാനും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമാണെന്നും അദ്ദേഹം പറഞ്ഞു
ബംഗ്ലാദേശിലെ അട്ടിമറിക്ക് ശേഷവും അക്രമം അവസാനിക്കുന്നില്ല. ഹിന്ദുക്കളെയും , സിഖുകാരെയും ലക്ഷ്യം വച്ചാണ് ഇപ്പോൾ ആക്രമണങ്ങൾ.രാജ്യത്ത് അവാമി ലീഗ് പ്രവർത്തകർ പീഡിപ്പിക്കപ്പെടുകയാണ്.ഇത്തരമൊരു സാഹചര്യത്തിൽ മിണ്ടാതിരിക്കില്ല.
ബംഗ്ലാദേശിലെ കലാപത്തിനിടെ ഷെയ്ഖ് ഹസീനയെ വധിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. അവിടെ ഹിന്ദുക്കളെ രക്ഷിക്കാൻ ആരുമില്ല. എന്റെ കുടുംബം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നാൽ ഞങ്ങളുടെ പ്രവർത്തകർ പീഡിപ്പിക്കപ്പെടുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല.
ഈ സമയത്ത് രാജ്യത്തിന്റെ ചുമതല ആർക്കായാലും, തീവ്രവാദ രഹിത ബംഗ്ലാദേശാണ് നമുക്ക് വേണ്ടത് . ഇതിനായി ഞങ്ങൾ ആരുമായും സംസാരിക്കാൻ തയ്യാറാണ് . നിങ്ങൾ ശക്തമായി നിൽക്കണമെന്നാണ് അവാമി ലീഗ് നേതാക്കളോട് എനിക്ക് പറയാനുള്ളത് . ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് അറിയുക. ഷെയ്ഖ് ഹസീന മരിച്ചിട്ടില്ല, ഞങ്ങൾ ബംഗബന്ധുവിന്റെ (ഷൈഖ് മുജീബുർ റഹ്മാൻ) കുടുംബമാണ്. ഞങ്ങൾ എവിടെയും പോയിട്ടില്ല, രാജ്യത്തെയും അവാമി ലീഗിനെയും രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും.- സജീബ് വാജെദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: