ന്യൂഡൽഹി ; വഖഫ് ഭേദഗതി ബിൽ ഇന്ന് മോദി സർക്കാർ കൊണ്ടുവരുമെന്ന് സൂചന . വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ് സർക്കാർ വിവിധ മുസ്ലീം സംഘടനകളുമായും , വഖഫ് ബോർഡ് അംഗങ്ങളുമായും സർക്കാർ ചർച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട് .
പിടിഐ റിപ്പോർട്ട് പ്രകാരം സർക്കാർ ബിൽ ആദ്യം ലോക്സഭയിൽ വഖഫ് ബിൽ അവതരിപ്പിക്കും. ഇതു സംബന്ധിച്ച ചർച്ചയ്ക്കുശേഷം രാജ്യസഭയിൽ അവതരിപ്പിക്കും. എന്നാൽ ഈ ബിൽ ആദ്യം സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വഖഫ് ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അയച്ചാൽ ഈ സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള സാധ്യത നഷ്ടപ്പെടും.
2010ലാണ് വഖഫ് നിയമം അവസാനമായി ഭേദഗതി ചെയ്തത്. ഈ ഭേദഗതിയിലൂടെയാണ് വഖഫ് ബോർഡ് ചെയർമാനെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. വഖഫ് നിയമത്തിന്റെ മറവിൽ രാജ്യത്ത് ലാൻഡ് ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട് .ഇതിന് പിന്നാലെയാണ് വഖഫ് ബിൽ കൊണ്ടുവരുന്നത് . ബിൽ അവതരിപ്പിക്കുന്നതോടെ വഖഫ് ബോർഡിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കും.
വഖഫ് ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് നടന്ന ചർച്ചകൾ പ്രകാരം ബില്ലിൽ 40 ഓളം മാറ്റങ്ങൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദേശങ്ങളിലൂടെ വഖഫ് നിയമത്തിലെ 9, 14 വകുപ്പുകളിൽ ഭേദഗതിക്ക് സാധ്യതയുണ്ട്. പാർലമെൻ്റിൽ നിന്നുള്ള ഭേദഗതിക്ക് ശേഷം വഖഫിന്റെ ഘടനയും അധികാരരീതികളും മാറും .
ചട്ടങ്ങളിൽ മാറ്റം വരുത്തിയ ശേഷം വഖഫിന്റെ ഉന്നതാധികാര സമിതിയിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കും. കൂടാതെ, ഏതെങ്കിലും ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, അത് ബോർഡ് പരിശോധിക്കേണ്ടതുണ്ട്. നിലവിൽ 30 വഖഫ് ബോർഡുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: