കൊച്ചി: അഞ്ചു വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ദുരന്തനിവാരണ ഫണ്ട് 1180.65 കോടി രൂപയെന്ന് വിവരാവകാശരേഖ. ഇതിനു പുറമേ 410 കോടി രൂപ ദുരന്ത ലഘൂകരണ ഫണ്ടിലേക്കും അനുവദിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് ഗോവിന്ദന് നമ്പൂതിരിക്ക് ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉള്ളത്. ദുരന്ത നിവരണത്തിനായി കേന്ദ്രം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഎം നേതാക്കളുടെയും സര്‍ക്കാരിന്റെയും നിരന്തര ആക്ഷേപങ്ങള്‍ക്കും ഇടതു സൈബറിടങ്ങളിലെ കുപ്രചാരണങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ഈ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: