ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കറിന് ഡൽഹിയിൽ ഉജ്ജ്വല വരവേൽപ്.ഒട്ടേറെ പേരാണ് താരത്തെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.മുൻനിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താരത്തെ മനുവിന്റെ പിതാവ് രാം കൃഷ്ണന്, മാതാവ് സുമേധ, പരിശീലകന് ജസ്പാല്‍ റാണ, സമീപ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍, കായികപ്രേമികള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് സ്വീകരിച്ചത് .
മനു ഭാക്കറിന്റേയും പരിശീലകന് ജസ്പാല്‍ റാണയുടെയും ചിത്രങ്ങളുള്ള ബാനറുകളും അവര്‍ ഉയര്‍ത്തിയിരുന്നു.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ വ്യക്തിഗതമായും മിക്സഡ് ടീം എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സരബ്ജോത് സിങ്ങിനൊപ്പവുമാണ് മനു ഭാക്കർ ഇന്ത്യയ്ക്കായി പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡലുകൾ നേടിയത്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: