പാരിസ്: ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലിൽ ഇടമുറപ്പിച്ചു. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ ദൂരം മറികടന്നു. 84 മീറ്ററാണ് ഫൈനൽ യോഗ്യതയ്‌ക്ക് വേണ്ടിയിരുന്നത്. ടോക്യോ ഒളിംപിക്സിൽ നീരജിനായിരുന്നു സ്വർണം. നിലവിൽ ഏറ്റവും മികച്ച ദൂരമെറിഞ്ഞത് നീരജ് തന്നെയാണ്.
അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്‌ക്ക് ഫൈനലിൽ ഇടം കിട്ടിയില്ല. ജെനയുടെ ആദ്യ ഒളിംപിക്സാണിത്. ഫൈനലിൽ പാക്കിസ്ഥാൻ താരം അർഷാദ് നദീം ആയിരിക്കും നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുന്നവരിൽ ഒരാൾ എന്നു കരുതുന്നു. കോമൺവെൽത്ത് ഗെയിംസിൽ 90 മീറ്റർ ദൂരം മറികടന്നിട്ടുള്ള നദീം ഇവിടെ 86.59 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫൈനൽ ഉറപ്പാക്കിയത്.
വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ സീഡ് താരം യുയ് സുസാകിയെ തകർത്ത് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ കടന്നു. 3-2നാണ് ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: