ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് ഗായകരില്‍ ഒരാളാണ് കിഷോര്‍ കുമാര്‍. ഗായകന് എന്ന നിലയില്‍ മാത്രമല്ല, നടന്, സംഗീത സംവിധായകന് എന്നീ നിലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്നും കേള്‍വിക്കാരുടെ ഉള്ളു തൊടുന്ന പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകള്‍. പ്രണയമുള്ളിടത്തോളം നിലനില്‍ക്കുന്ന ഗാനങ്ങള്‍. ആഘോഷങ്ങള്‍ക്കും വേദനകള്‍ക്കും കൂട്ടാകുന്ന പാട്ടുകള്‍.
കിഷോര്‍ കുമാറിന്റെ കരിയറിലെ രസകരമായൊരു വസ്തുതയാണ് അദ്ദേഹത്തിന് നാല് എന്ന നമ്പറിനോടുള്ള പ്രിയം. പ്രശസ്ത ന്യൂമറോളജിസ്റ്റായ അനീഷ് എസ് ജുമാനിയാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. കിഷോര്‍ കുമാറിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാല് എന്ന നമ്പര്‍ കടന്നു വരുന്നതായാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ പോലും നാല് എന്ന നമ്പര്‍ സാന്നിധ്യം അറിയിക്കുന്നതായാണ് ജുമാനി പറയുന്നത്.
നാല് ഭാര്യമാരുണ്ടായിരുന്നു കിഷോര്‍ കുമാറഇന്. നാലാമത് വിവാഹം കഴിക്കുന്നത് ലീന ചന്ദ്ര വര്ക്കറെയായിരുന്നു. കിഷോര്‍ കുമാറിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദാമ്പത്യ ജീവിതം ലീനയോടൊപ്പമുള്ളതായിരുന്നു. സത്യജിത് റേയുടെ മരുമകളായ റുമ ഗുഹ തകുര്തയായിരുന്നു കിഷോര്‍ കുമാറിന്റെ ആദ്യ ഭാര്യ. 1950 ലായിരുന്നു ഈ വിവാഹം. 1951 ല്‍ ഇരുവരുടേയും മകന് ജനിച്ചു. പക്ഷെ 1958 ല്‍ ഇരുവരും പിരിഞ്ഞു.
പിന്നീടാണ് ബോളിവുഡിലെ ഐക്കോണിക് നായികയായ മധുബാലയെ അദ്ദേഹം പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. പക്ഷെ 1969 ല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് മധുബാല മരണപ്പെട്ടു. ഇതിന് ശേഷം നടി യൊഗീത ബലിയായുമായി കിഷോര്‍ കുമാര്‍ പ്രണയത്തിലായി. 1976 മുതല്‍ 1978 വരെയായിരുന്നു ഈ ദാമ്പത്യ ജീവിതം നിലനിന്നത്. 1980 ലാണ് ലീനയെ വിവാഹം കഴിക്കുന്നത്. അദ്ദേഹം മരിക്കുന്നത് വരെ ഇരുവരും ഒരുമിച്ചായിരുന്നു. 1984 ലാണ് ഇരുവരുടേയും മകന് സുമിത് കുമാര്‍ ജനിക്കുന്നത്.
1929 ഓഗസറ്റ് നാലിനായിരുന്നു കിഷോര്‍ കുമാറിന്റെ ജനനം. കിഷോര്‍ കുമാറിന്റെ പേരിലെ അക്കങ്ങളുടെ ആകെ തുക 40 ആണ്. കിഷോറിന്റെ മാതാപിതാക്കള്‍ക്ക് നാല് മക്കളായിരുന്നു. നാലാമനായിരുന്നു കിഷോര്‍ കുമാര്‍. കിഷോറിന്റെ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് അദ്ദേഹത്തിന് 22 വയസുള്ളപ്പോഴായിരുന്നു. അതിലും കാണാം നാല് എന്നാണ് ജുമാനി പറയുന്നത്. ഒക്ടോബര്‍ 13 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടേയും നാല് ഉണ്ട്. തന്റെ 58-ാം വയസില്‍ കിഷോര്‍ കുമാര്‍ മരിക്കുമ്പോള്‍ സമയം പുലര്‍ച്ചെ നാലരയായിരുന്നുവെന്നും ജുമാനി ചൂണ്ടിക്കാണിക്കുന്നു.
കിഷോര്‍ കുമാറ് സൂപ്പര്‍ ഹിറ്റ് ഗായകനായി മാറുന്നത് അദ്ദേഹത്തിന്റെ നാല്‍പ്പതാം വയസിലായിരുന്നു എന്നും ജുമാനി ചൂണ്ടിക്കാണിക്കുന്നു. ആരാധന എന്ന ചിത്രത്തില്‍ രാജേഷ് ഖന്നയ്ക്ക് വേണ്ടി പാടിയ പാട്ടുകളെല്ലാം വലിയ വിജമായി മാറി. ഗായകന് എന്ന നിലയില്‍ കിഷോര്‍ കുമാര്‍ താരമായി മാറിയതിനൊപ്പം രാജേഷ് ഖന്നയും സൂപ്പര്‍താരമായി മാറിയിരുന്നു. കരിയറിലെ ഓരോ നാല് വര്‍ഷത്തിലും കിഷോര്‍ കുമാറിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: