ഹിജാബ് ധരിക്കാതെ പാടിയ ഗായികയെ ഇറാനിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാറ ഇസ്മയിലി എന്ന ഗായികയെയാണ് പൊതുസ്ഥലത്ത് പാടിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തത് .ഹിജാബ് ധരിക്കാതെ പാടുന്ന സാറയുടെ വീഡിയോ വൈറലാവുകയാണ്.
മെട്രോ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിർബന്ധിത ഹിജാബ് ധരിക്കാതെ പാടിയതിനാണ് സാറ ഇസ്മായിലിയെ അറസ്റ്റ് ചെയ്തതെന്ന് ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. സാറയുടെ കുടുംബത്തിന് മകളെ കാണാനോ , വിവരങ്ങൾ അറിയാനോ കഴിഞ്ഞിട്ടില്ല .
ഇറാനിൽ സ്ത്രീകൾ പരസ്യമായി പാടുകയോ നൃത്തം ചെയ്യുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ് . സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ നടക്കുന്ന വ്യാപകമായ അടിച്ചമർത്തലായാണ് ഇത് കണക്കാക്കുന്നത്. ഈ യാഥാസ്ഥിതിക നിയമങ്ങൾക്കെതിരെ ഇറാനിയൻ സ്ത്രീകൾ പലപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരം സ്ത്രീകൾക്കെതിരെ ഇറാൻ സർക്കാർ നടപടിയെടുക്കുകയാണ്. ബെർലിൻ ആസ്ഥാനമായുള്ള റൈറ്റ് ടു സിംഗ് കാമ്പെയ്നിന്റെ സ്ഥാപകനായ ഫരവാസ് ഫർവാർഡിൻ, സാറ ഇസ്മായിലിയുടെ അറസ്റ്റിനെ അപലപിച്ചു.
ഇറാൻ അധികാരികൾ സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെ ന്യായീകരിക്കാൻ പലപ്പോഴും ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നതായി ഫരവാസ് ഫർവാർഡിൻപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: