ന്യൂദല്‍ഹി: ഹമാസ് തലവന്‍ ഇസ്മായേല്‍ ഹനിയയെ വധിച്ചത് ഭാരത വംശജനെന്ന് റിപ്പോര്‍ട്ട് ചെയ്ത തുര്‍ക്കി മാധ്യമങ്ങള്‍ നാണംകെട്ടു. ഇസ്രായേല്‍ ചാര സംഘടനയയായ മൊസാദ് ആണ് കൊലയ്ക്കു പിന്നിലെന്നും കൊലയാൡകളില് ഒരാള്‍ ഭാരത വംശജനായ അമിത് നാകേഷ് ആണെന്നും വരെ അവര്‍ തട്ടിവിട്ടു. ഭാരത വംശജനായ ഇസ്രായേല്‍ പൗരനാണ് അമിത് നാകേഷ് എന്നുവരെ പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
പക്ഷെ സത്യം പുറത്തായതോടെ തകര്‍ന്നത് തുക്കി മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. ഹീബ്രു ഭാഷയില്‍ ഹമിത് നാകേഷ് എന്നാല്‍ കൊലയാളിയെന്നാണ്. ഈ വാക്ക് ചില ട്രോളന്മാര് അമിത് നാകേഷ് എന്നാക്കി പ്രചരിപ്പിച്ചതായിരുന്നു. ഇതാണ് മാധ്യമങ്ങള്‍ എടുത്ത് തട്ടിവിട്ടത്. ചില മാധ്യമങ്ങള്‍ കേണല്‍ അമിത് നാകേഷ് എന്നുവരെ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഹനിയയെ അജ്ഞാതര്‍ വധിച്ചത്. പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: