കോട്ടയം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരെ പ്രചാരണം നടത്തിയെന്നാരോപിച്ച് മുണ്ടക്കയം പോലിസ് രണ്ട് പേര്‍ക്കെതിരെ കേസ്സെടുത്തു.
മുണ്ടക്കയം പൈങ്ങനാ പുത്തന്‍പുരയ്ക്കല്‍ സതീഷ് ബാബു, ഇഞ്ചിയാനി വട്ടക്കാവ് നെല്ലിക്കല്‍ ജിഷ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദുരിതാശ്വാസ നിധിയെ വിമര്‍ശിച്ചുളള പ്രചാരണങ്ങള്‍ കണ്ടെത്തുന്നതിനു പോലീസ് സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടപടി. പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: