ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ദേശീയ കാര്‍ഷിക ശാസ്ത്ര കേന്ദ്ര സമുച്ചയത്തില്‍ കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
‘സുസ്ഥിര കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. 75 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 65 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള 120 ദശലക്ഷം കര്‍ഷകര്‍, 30 ദശലക്ഷത്തിലധികം വനിതാ കര്‍ഷകര്‍, 30 ദശലക്ഷം മത്സ്യത്തൊഴിലാളികള്‍, 80 ദശലക്ഷം കന്നുകാലി പരിപാലകര്‍ എന്നിവരുടെ പേരില്‍ എല്ലാ വിശിഷ്ടാതിഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു. ‘500 ദശലക്ഷത്തിലധികം കന്നുകാലികളുടെ ആവാസകേന്ദ്രത്തിലാണു നിങ്ങള്‍. കര്‍ഷകരെയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന ഇന്ത്യ എന്ന രാജ്യത്തിലേക്കു ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു’- മോദി പറഞ്ഞു.
65 വര്‍ഷം മുമ്പ് ഇന്ത്യയില്‍ അവസാനമായി നടന്ന കൃഷി സാമ്പത്തികവിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം അനുസ്മരിച്ച പ്രധാനമന്ത്രി അന്ന് ഇന്ത്യ ഒരു നവസ്വതന്ത്ര രാജ്യമായതിനാല്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷിക മേഖലയ്ക്കും വെല്ലുവിളി നിറഞ്ഞിരുന്ന ഒരു സമയമായിരുന്നുവെന്നും പരാമര്‍ശിച്ചു. ഇന്ന്, ഇന്ത്യ ഒരു മിച്ചഭക്ഷ്യ രാജ്യമാണെന്നും പാല്, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യവും ഭക്ഷ്യധാന്യം, പഴങ്ങള്‍, പച്ചക്കറികള്‍, പരുത്തി, പഞ്ചസാര, തേയില, വളര്‍ത്തു മത്സ്യം എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പ്പാദക രാജ്യവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: