ന്യൂദല്‍ഹി:വയനാട്ടില്‍ ദുരന്തത്തില്‍പ്പെട്ട് വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി വീടുകള്‍ നിര്മ്മിച്ചുനല്കുന്നതിന് തയ്യാറാണെന്ന് സന്നദ്ധ സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവല്പ്മെന്റ് സൊസൈറ്റി. (എച്ച്.ആര്.ഡി.എസ്.).
രണ്ട് കിടപ്പുമുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, ഒരു അതിഥി മുറിയും, വരാന്തയും ഉള്‍പ്പെടുന്ന ഇരുനില വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. വീട് നിര്‍മ്മിക്കുന്ന തിന് പുറമെ വൈദ്യുതി, കുടിവെള്ളം, കളിസ്ഥലം, ആഡിറ്റോറിയം, വിദ്യാലയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കി നല്‍കുന്നതിന്് തയ്യാറാണ്. എച്ച്.ആര്. ഡി.എസ് സെക്രട്ടറി അജികൃഷ്ണന് അറിയിച്ചു..
സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കിയാല്‍ 180 ദിവസം കൊണ്ട് പൂര്‍ണ്ണമായി ഫര്‍ണീഷ്ഡ് ചെയ്ത വീടുകള്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് നല്ക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഗുണഭോക്താക്കള്‍ക്കായിരിക്കും വീടുകള്‍ നല്‍കുക
ഓരോ വീടിനും പത്ത് സെന്റ് വീതം സ്ഥലവും, പൊതുആവശ്യങ്ങള്‍ക്ക് ഇരുപത് ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും, കണ്ണന്‍ദേവന്‍ കമ്പനി എസ്റ്റേറ്റിന്റെയും, കൈവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം അവിടെ ലഭ്യമാണ്. എസ്റ്റേറ്റ് മാനേജ്മെന്റുകളില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ പദ്ധതിക്കാവശ്യമായ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്ന് മുഖ്യമന്ത്രിക്കു നല്കിയ പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ എച്ച്.ആര്.ഡി.എസ്. സെക്രട്ടറി സൂചിപ്പിച്ചു
വയനാടിന്റെ വിനോദസഞ്ചാരസാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ വീടിനോടും അനുബന്ധിച്ച് ഹോം ടൂറിസം കൂടി ഈ പദ്ധതിയുടെ ഭാഗമായി എച്ച്.ആര്.ഡി.എസ് വിഭാവനം ചെയ്യുന്നുണ്ട്. ഇതി നായി ഓരോ വീടിനും പ്രത്യേകമുറി കൂടി നിര്‍മ്മിക്കും. പുറത്തുനിന്നും വാതില്‍ ഉള്ള ഈ മുറിയില്‍ രണ്ട് ബെഡ്, പാചക സൗകര്യം, ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്റൂം, വരാന്ത ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് മൂവായിരം രൂപയെ ങ്കിലും ദിവസവാടകയിനത്തില്‍ ‘ വരുമാനം ലഭിക്കും. വയനാടിന്റെ മൂന്നാര്‍ എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തേക്ക് സ്വദേശികളും, വിദേശികളും ആയ സഞ്ചാരി കളെ എത്തിക്കാനുള്ള ക്രമീകരണം എച്ച്.ആര്.ഡി.എസ് നിര്‍വ്വഹിക്കും. വിശദമായ പദ്ധതിരേഖ ജനപ്രതിനിധികളും, വിദഗ്ധരും, ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: