വയനാട് : ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയതിനാൻ താൽക്കാലിക പാലം ഉപയോഗിച്ച് ആയിരത്തോളം പേരെ രക്ഷിക്കാൻ കഴിഞ്ഞതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ച സൈന്യം കഠിനമായ പരിശ്രമങ്ങളിലൂടെയാണ് ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവെയ്ച്ചതെന്ന് സൈന്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 15 ദിവസമായി സൈന്യം ജാഗരൂകരാണെന്നും മലയോര ജില്ലയിലുണ്ടായ വിനാശകരമായ മണ്ണിടിച്ചിലിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ തന്നെ കേരള സർക്കാർ ബന്ധപ്പെട്ടതായും ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് സെൻ്ററിലെ കമാൻഡൻ്റ് കേണൽ പരംവീർ സിംഗ് നഗ്ര പറഞ്ഞു.
ഇതൊരു വലിയ ദുരന്തമായിരുന്നു, ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ടീമുകളും സജീവമായി ഇടപെട്ടു. നാവികസേനയും വ്യോമസേനയും ഒരുപോലെ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം നടത്താൻ ദൽഹിയിൽ നിന്ന് ചില സ്നിഫർ നായ്ക്കളെ എത്തിക്കുന്നുണ്ട്. ചില ബ്രിഡ്ജ് ഉപകരണങ്ങളും വഴിയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
“പാലം ഒലിച്ചുപോയി. അതൊരു സുപ്രധാന ഘടകമായതിനാൽ ഇപ്പോൾ ഒരു താൽക്കാലിക പാലം നിർമ്മിച്ചിരിക്കുന്നു. അതോടെ ഏകദേശം 1000-ത്തിലധികം ആളുകളെ ഈ സുരക്ഷിത വശത്തേക്ക് കൊണ്ടുപോയി. കുറച്ച് മൃതദേഹങ്ങൾ എടുത്തിട്ടുണ്ട്. ഞങ്ങൾക്ക് ഏകദേശം 18-25 പേരുണ്ട്. ആളുകൾ ഇപ്പോഴും ആ ഭാഗത്താണ്, ”-അദ്ദേഹം പറഞ്ഞു.
കൂടാതെ തങ്ങൾ ഒരു കോർഡിനേഷൻ കോൺഫറൻസ് നടത്തുന്നു. അതിനുശേഷമാണ് ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത്. പാലം ഇവിടെ വരുന്നതുവരെ, താൽക്കാലിക പാലം സാധാരണക്കാർക്ക് അക്കരെ കടക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: