കോട്ടയം: ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ അവധി അനുവദിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് അറിയിപ്പ് കുട്ടികള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. ഔപചാരികമായി അറിയിപ്പു പുറത്തിറക്കുകയല്ല അവര്‍ ചെയ്തത്. അവധി അനുവദിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാല്‍സല്യപൂര്‍വം കാരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.
പൂര്‍ണ്ണരൂപം: കുട്ടികളേ …മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ…വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ, ലൈബ്രറി ബുക്കുകളോ വായിക്കാന്‍ ശ്രദ്ധിക്കണേ…വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം , കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ……താലൂക്കുകളില്‍ നിന്നും പോലീസില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ കിട്ടണം. പിന്നെ imd report, rainfall measurement, history of past incidents , cumulative rainfall accrued so far, windspeed ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാകൂ….പറഞ്ഞുവന്നത് എഫ് ബിയില്‍ ബഹളം വച്ചിട്ട് കാര്യമില്ലെന്നാണ്…..അപ്പൊ നേരത്തെ പറഞ്ഞത് മറക്കണ്ട….സമയം വെറുതെ കളയരുത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: