2019ലെ പുത്തുമല ഉരുള്‍പൊട്ടലില്‍ മരിച്ച 17 പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങളെക്കുറിച്ചുള്ള സൂചനകള്‍ പോലും ഇനിയും കണ്ടെത്താനായില്ല. ഇവരെക്കുറിച്ചുള്ള ഓര്‍മകളില്‍ ഒരുനാട് നീറുന്നതിനിടയിലാണ് സമീപത്ത് തന്നെ ഈ ദുരന്തമുണ്ടായത്.
പുത്തുമല മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന് (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ (54), പച്ചക്കാട് എടക്കണ്ടത്തില്‍ നബീസ (74) എന്നിവരെയാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളടക്കം ദിവസങ്ങളോളം തെരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെപോയത്.
2019 ആഗസ്ത് എട്ടിനു വൈകീട്ടാണ് മേപ്പാടി പച്ചക്കാട് ഉരുള്‍പൊട്ടി താഴ്വാരത്തെ പുത്തുമല ദുരന്തഭൂമിയായത്. മണ്ണും കല്ലും മരവും കൂടിക്കലര്‍ന്നു കുത്തിയൊഴുകിയ ഉരുള്‍വെള്ളം അനേകം കുടുംബങ്ങളെ കണ്ണീരിലാക്കി.
12 മൃതദേഹങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ദുരന്തഭൂമിയില്‍ നിന്നു കണ്ടെടുത്തു. അന്ന് ഉരുള്‍പൊട്ടലില്‍ ഗ്രാമത്തിലെ 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ഏക്കര്‍കണക്കിനു കൃഷിയിടം മണ്ണിനടിയിലായി. താഴ്വാരത്തെ ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ മലവെള്ളം കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: