ആരോഗ്യമുള്ള ശരീരത്തിനായി ഉപയോഗിക്കാവുന്ന എണ്ണയാണ് ഒലിവ് ഓയിൽ. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ എണ്ണ ആയാണ് ഒലിവ് ഓയിലിനെ കണക്കാക്കുന്നത്. രുചിയും ഗുണവും വർദ്ധിപ്പിക്കുന്ന ഒലിവ് ഓയിൽ ശീലമാക്കിയാൽ ലഭിക്കുന്ന ഗുണങ്ങളറിയാം..
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ് ഒലിവ് ഓയിൽ. ആവശ്യമില്ലാത്ത കൊഴുപ്പിനെ ശരീരത്തിൽ നിന്ന് ഒഴിവാക്കുന്നതിന് സഹായിക്കുന്ന മോണോസറ്റിയൂറേറ്റഡ് ഫാറ്റുകളാൽ സമ്പന്നമാണ് ഒലിവ് ഓയിൽ. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത ഇത് കുറയ്‌ക്കുന്നു. രക്തസമ്മർദ്ദം കുറയ്‌ക്കാനും ഇത് സഹായകമാണ്.
കാൻസർ പ്രതിരോധത്തിനും ഒലിവ് ഓയിൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇൻഫ്‌ളമേറ്ററി ?ഗുണങ്ങളാണ് കാൻസർ സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നത്. സ്താനാർബുദം, പ്രോസ്‌ട്രേറ്റ് കാൻസറുകളെ ചെറുക്കാൻ ഒലിവ് ഓയിലിന് സാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
ദഹന പ്രക്രിയയെ സുഗമമാക്കുന്നതിന് ഒലിവ് ഓയിൽ സഹായിക്കുന്നു. അൾസർ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഒലിവ് ഓയിലിന് സാധിക്കുന്നു.
ചർമം മൃദുവാകുന്നതിനും ഒലിവ് ഓയിൽ ഉത്തമമാണ്. ആന്റി-ഏയ്ജിംഗ് മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മത്തെ ലോലമാക്കി മാറ്റുന്നു. ചർമ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചർമ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: