ഇടുക്കി: കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ക്ഷേത്രം മേല്‍ശാന്തിയായ മധുസൂദനന്. ഒരു കോടിയാണ് ഒന്നാം സമ്മാനം.
ഇടുക്കി കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയാണ് മധുസൂദനന്. ബുധനാഴ്ചയാണ് ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് നടന്നത്. ഒരു കോടിയുടെ വലിയ സമ്മാനം ഭഗവാന്റെ അനുഗ്രഹമാണെന്നാണ് മധുസൂദനന്. അഞ്ച് വര്‍ഷം മുമ്പ് രാധാകൃഷ്ണന്റെ പക്കല്‍ നിന്നുതന്നെ വാങ്ങിയ ലോട്ടറിക്ക് ഒരു നമ്പറിന് ഒന്നാം സമ്മാനം നഷ്ടമായിരുന്നു.
ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. 20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്ന മധുസൂദനന് സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളാണ്. മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
തിരുമേനിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും ഏറെ സന്തോഷത്തിലാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: