ന്യൂദൽഹി: ശനിയാഴ്ച നടന്ന നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പങ്കാളിത്ത ഭരണവും തടസ്സമില്ലാത്ത സഹകരണവും മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഷാ ഇക്കാര്യം പറഞ്ഞത്.
“ പ്രധാനമന്ത്രി ശ്രീ @നരേന്ദ്രമോദി ജിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. വികസിത് ഭാരതിന്റെ ലക്ഷ്യം കൈവരിക്കുന്നതിന്, പങ്കാളിത്ത ഭരണവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തടസ്സമില്ലാത്ത സഹകരണവും വർദ്ധിപ്പിക്കുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്, ”-ഷാ എക്സിൽ എഴുതി.
ഗ്രാമതലത്തിൽ തുടങ്ങുന്ന ദാരിദ്ര്യം ഒഴിവാക്കാനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദാരിദ്ര്യം ഒരു പരിപാടി തലത്തിൽ മാത്രമല്ല, വ്യക്തിഗത അടിസ്ഥാനത്തിൽ നേരിടേണ്ടതിന്റെ ആവശ്യകതയെപറ്റിയും മോദി യോഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: