ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുളള തെരച്ചില്‍ താത്കാലികമായാണ് നിര്‍ത്തിയതെന്ന് ഉത്തര കന്നഡ ചുമതലയുള്ള മന്ത്രി മംഗളവൈദ്യ പറഞ്ഞു.അര്‍ജുനെ കണ്ടെത്താനുളള എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി മംഗളവൈദ്യ പറഞ്ഞു. ദൗത്യം നിര്‍ത്തുന്നത് താത്കാലികമായാണെന്നും അനുകൂല അവസ്ഥ വന്നാല്‍ തുടരുമെന്നും മന്ത്രി പ്രതികരിച്ചു.
അര്‍ജുനായുള്ള പതിമൂന്നാം നാളിലെ തിരച്ചിലിലും കാര്യമായൊന്നും കണ്ടെത്തിയില്ല. പുഴയിലെ ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് തടസം സൃഷ്ടിക്കുന്നതായി കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍ പറഞ്ഞു. ഇത്രയും ദിവസം തെരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ തമിഴ് നാട്ടിലെ ട്രിച്ചിയില്‍ നിന്ന് ബാര്ജെത്തിച്ച് പരിശോധന നടത്താനാണ് ശ്രമിക്കുന്നത്. ഇതിന് നാല് ദിവസമെടുക്കും.
അതു വരെ തെരച്ചില്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെന്ന് സതീശ് സെയില്‍ അറിയിച്ചു. എന്നാല്‍ ഇതിനിടെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ സാധാരണ തെരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: