കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുളള തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയതായി കാര്‍വാര്‍ എം എല്‍ എ അറിയിച്ചതില്‍ വിയോജിപ്പുമായി കേരളം. തെരച്ചില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.
തെരച്ചില്‍ നിര്‍ത്തരുതെന്ന് മന്ത്രി മൊഹമ്മദ് റിയാസും ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തെരച്ചില്‍ തുടരാനായി വിവിധ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അവ ചെയ്യണം. തെരച്ചില്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത അപ്രതീക്ഷിതമെന്നും മന്ത്രി പറഞ്ഞു.കേരളത്തെ തെരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടില്ല.ദൗര്‍ഭാഗ്യകരമാണ് കര്‍ണാടകത്തിന്റെ നിലപാട്.
തെരച്ചില്‍ അവസാനിപ്പിക്കാനുളള തീരുമാനത്തില്‍ പ്രതിഷേധമുണ്ടെന്ന് ഷിരൂരില്‍ തുടരുന്ന അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന് പ്രതികരിച്ചു.താത്കാലികമായി നിര്‍ത്തുന്നുവെന്നാണ് പറയുന്നതെങ്കിലും അത് വിശ്വസനീയമല്ല. പതിമൂന്ന് ദിവസമായി ഷിരൂരില്‍ തുടരുന്നു.അര്‍ജുനെ കുറിച്ച് ഒരു വിവരവുമില്ലാതെ എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന് ജിതിന് ചോദിച്ചു.
അതേസമയം ട്രിച്ചിയില്‍ നിന്ന് ബാര്‍ജ് എത്തിക്കാനുളള ശ്രമം നടക്കുകയാണെന്ന് കാര്‍വാര്‍ എം എല്‍ എ സതീശ് സെയില്‍ പറഞ്ഞു. ഇതിന് കുറഞ്ഞത് നാല് ദിവസം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: