പാറശാല: തൊഴില്‍ തട്ടിപ്പില്‍പ്പെട്ട് മലയാളികളുള്‍പ്പെടെയുള്ളവര്‍ ഖസക്കിസ്ഥാനില്‍ കുടുങ്ങി. എണ്‍പതിനായിരം രൂപ മാസ വേതനത്തില്‍ കിര്‍ഗിസ്ഥാനില്‍ പ്ലംബര്‍ ജോലി വാഗ്ദാനം ചെയ്ത് കസഖ്സ്ഥാനിലെത്തിച്ച പാറശാല സ്വദേശിയും കൂടെയുള്ള തമിഴ്നാട്ടുകാരുമാണ് തട്ടിപ്പിനിരയായത്. ഒരു മാസത്തിലേറെയായി ഇവര്‍ ദുരിതത്തിലാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.
പാറശാല മുറിയതോട്ടം കുഞ്ചരംകോണം കണ്ണേറ്റുവീട്ടില്‍ വി.വിപിനും(34) കൂടെയുള്ളവരുമാണ് തട്ടിപ്പിനിരയായി ദുരിതത്തിലായത്. ജൂണ്‍ 30 ന് വിസ കാലാവധി തീര്‍ന്നതിനാല്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കസഖ്സ്ഥാന്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
പിഴയടച്ചാല്‍ മാത്രമേ ഇവര്‍ക്കു തിരിച്ചെത്താന്‍ കഴിയൂ. പിഴയൊടുക്കാനുള്ള പണമില്ലാത്തതിനാല്‍ ഒരു ഹോട്ടലില്‍ കഴിയുകയാണ്. നാട്ടിലേക്കു മടങ്ങാനും പണമില്ല. വീടുകളില്‍ നിന്ന് അയയ്ക്കുന്ന പണം കൊണ്ടാണ് ഇതുവരെ കഴിഞ്ഞുപോയത്. ഇവരെ ഖസക്സ്ഥാനിലെ ഹോട്ടലില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം കിര്‍ഗിസ്ഥാനില്‍ എത്തിക്കുമെന്നായിരുന്നു ഏജന്റ്നല്കിയ വിവരം. ഹോട്ടലില്‍ എത്തിയ ശേഷം ഏജന്റിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അതിര്‍ത്തിയിലെ പടന്താലുമ്മൂട്ടിലെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ജോലിക്കായി 1.80 ലക്ഷം രൂപ വീതം വാങ്ങി വിപിന്‍ ഉള്‍പ്പെടെയുള്ളവരെ ചതിച്ചത്. നാട്ടിലേക്കു മടങ്ങണമെങ്കില്‍ ഒരു മാസത്തെ ഹോട്ടല്‍ ബില്‍, പിഴ, വിമാനടിക്കറ്റിനുള്ള പണം ഉള്‍പ്പെടെ വന്‍തുക വേണ്ടി വരുമെന്നും വിപിന്‍ വീട്ടുകാരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: