തിരുവനന്തപുരം: രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവെന്ന് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവ് ആയിരിക്കുന്നത്. പുതിയതായി നാല് പേർ അഡ്മിറ്റായിട്ടുണ്ട്. നിലവിൽ അഞ്ച് പേരാണ് ചികിത്സയിൽ കഴിയുന്നത്.
472 പേർ നിലവിൽ സമ്പർക്ക പട്ടികയിലുണ്ട്. ഇവരിൽ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതുവരെ ആകെ 807 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: