കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പാണ്. റെയില്‍വെ ജീവനക്കാര്‍ക്ക് കൈയ്യടി നേടിക്കൊടുത്തത്. എന്തിനും ഏതിനും കുറ്റം പറയുന്ന റെയില്‍വെയ്ക്ക് മതിപ്പുളവാക്കുന്ന പോസ്റ്റ്. തൊഴിലിടങ്ങളില്‍ നടത്തുന്ന ആത്മാര്‍ത്ഥ സേവനങ്ങള്‍ ഇങ്ങനെയൊക്കെയാവും പുറത്തുവരുന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത അനൂപ നാരായണന്റെ കുറിപ്പാണിത്. കുറിപ്പിനൊപ്പം ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
റെയില്‍വെ പഴയ റെയില്‍വേ അല്ല!!!!!
കഴിഞ്ഞ ദിവസം ഞാന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രിവാന്‍ഡ്രം എക്സ്പ്രസില്‍ കയറി. മുകളിലെ ബെര്‍ത്തു ആയിരുന്നു. നോക്കുമ്പോള്‍ ഒരു ഫാന്‍ കറങ്ങുന്നില്ല. ടി ടി ഇ ടിക്കറ്റ് നോക്കാന്‍ വന്നപ്പോള്‍ ഞാന്‍ ഈ പരാതി പറഞ്ഞു. ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.. ഒന്നും നടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല.
പുള്ളി അപ്പോള്‍ തന്നെ മൊബൈലില്‍ എന്തോ ചെയ്തു. എന്നിട്ട് പറഞ്ഞു, ടെക്നിഷ്യന്‍ വരുമെന്ന്. പറഞ്ഞപോലെ ട്രെയിനില്‍ ഉണ്ടായിരുന്ന ടെക്നിഷ്യന്‍ വന്ന് നോക്കി. വര്‍ക്ക് ചെയ്യിക്കാന്‍ പറ്റിയില്ല. ടി ടി ഇ എന്നോട് സോറി ഓക്കേ പറഞ്ഞു.
സ്വാഭാവികം!!!
ഇതില്‍ കൂടുതല്‍ എന്ത് സംഭവിക്കാനാണ്..
പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് കോഴിക്കോട് ആകെ 5 മിനിറ്റ് ട്രെയിന്‍ നില്കുന്നതിന്റെ ഇടയില്‍ വേറൊരു ടെക്നിഷ്യന്‍ കയറി. പുള്ളി സ്പീഡില്‍ ഫാന്‍ ഊരി എന്തോ പിടിപ്പിച്ചു, പക്ഷെ ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഇറങ്ങി ഓടി. അപ്പോളും നടന്നില്ല. മനസു കൊണ്ട് ഫാനില്ല എന്നതുമായി ഞാന്‍ സെറ്റായി ഉറങ്ങിപ്പോയി.
അപ്പോള്‍ റെയില്‍വേ തോറ്റോ???
ഇല്ലന്നെ…
ഷൊര്‍ണുര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എന്തൊക്കെയോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി എണീറ്റു. നോക്കുമ്പോള്‍ 3 ടെക്നിഷ്യന്മാര് കയറി സംഭവം റെഡിയാക്കുന്നു. 2 മിനിറ്റ് പണി… ഫാന്‍ റെഡിയാക്കി. അതിലെ ഒരു മാഡത്തിന്റെ വര്‍ക്കിന്റെ സ്പീഡ് കണ്ടു…ഞാന്‍ അവരുടെ ഫാനായി പോയി.
ഈ അടുത്ത കാലത്ത് എനിക്ക് ഉണ്ടായ രണ്ടാമത്തെ നല്ല അനുഭവമാണ്. ഇതിനു മുമ്പ് ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ കവര്‍ മറന്നു വെച്ചപ്പോള്‍, RPF ഇന്നോട് പരാതി പെട്ടപ്പോള്‍ അടുത്ത സ്റ്റേഷനില്‍ അത് എടുത്തു വെച്ച് വിളിച്ചു പറഞ്ഞു.
എല്ലാ മേഖലയില്‍ ഉള്ളത് പോലെ കസ്റ്റമരുടെ തൃപ്തി റെയില്‍വേയും കാര്യമായി നോക്കി തുടങ്ങിട്ടുണ്ട്. അതുകൊണ്ട് പഴയത് പോലെ നിന്നു സഹിച്ചു, ഇതൊന്നും നേരെയാവില്ലയെന്ന് പറയാതെ നമുക്ക് ചൂണ്ടി കാണിച്ചു തുടങ്ങാം. അങ്ങനെയല്ലേ മാറ്റങ്ങള്‍ ഉണ്ടാവുന്നത്.
(യാത്രയിലെ ഫാന്‍ ശരിയാക്കുന്നതില്‍, വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചവരെ അവര്‍ അറിയാതെ പകര്‍ത്തിയ ചിത്രങ്ങളാണ്. അവരോട് ചോദിക്കാതെ പോസ്റ്റ് ചെയ്യുന്നത്)
ഒരുപാട് നന്ദി..!!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: