ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണിന്റെ ആഗോള ഉല്‍പാദനത്തിലെ 14 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Another big milestone as Indias manufacturing Economy & #MakeInIndia surges. -14% of Apples global production of iphones now Made in India 💪🏻🙏🏻
India has become a Trusted, Competitive, hub for global brands manufacturing under PM @narendramodi, creating lakhs of jobs 🇮🇳
Also… pic.twitter.com/0Aal4PSmPL
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) July 24, 2024
ഇതുവരെ ഏകദേശം 1400 കോടി ഡോളറിന്റെ ഐ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ എണ്ണം ഇന്ത്യയില്‍ ഉല്പാദിപ്പിച്ചാല്‍ വലിയ സാമ്പത്തിക സൗജന്യങ്ങള്‍ നല്‍കുന്ന മോദിയുടെ പിഎല്‍ ഐ പദ്ധതിയില്‍ ആകൃഷ്ടരായാണ് ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാനെത്തിയത്.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയുടെ ഈ നേട്ടം സംബന്ധിച്ച പത്രവാര്‍ത്തയും പങ്കുവെച്ചിട്ടുണ്ട്. “ഉല്‍പാദന സമ്പദ്ഘടനയിലും ഇന്ത്യ മുന്നേറുകയാണ്. ആഗോള ബ്രാന്‍റുകളുടെ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിശ്വാസ്യതയും മത്സരക്ഷമതയും ഉള്ള ഹബ്ബായി മാറുകയാണ്.അതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയാണ്.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
“പുതിയ ബജറ്റ് ഇന്ത്യയെ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രംഗം ആഗോളതലത്തില്‍ തന്നെ കിടപിടിക്കുന്ന ഒന്നായി മാറും. “- ചന്ദ്രശേഖര്‍ പറയുന്നു. ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്ത് ഇന്ത്യ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ചന്ദ്രശേഖര്‍ എഴുതിയ ലേഖനവും ഈ സമൂഹമാധ്യമപോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. അന്ന് ഇലക്ട്രോണിക്സ് ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ എങ്ങിനെയാണ് ഇന്ത്യ ആഗോള തലത്തില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്ത് വന്‍ശക്തിയായത് എന്നാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: