കൊച്ചി: കേരള സര്‍വ്വകലാശാല സെനറ്റിലേയ്ക്ക് ഗവര്‍ണര്‍ നടത്തിയ നാലു വിദ്യാര്‍ത്ഥികളുടെ നാമനിദ്ദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ജൂലൈ 29ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനാകും. ഹ്യൂമാനിറ്റീസ്, സയൻസ്, സ്പോർട്സ്, ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ഓരോരുത്തരെയാണ് ഗവര്‍ണര്‍ നിയമിച്ചത്. സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നാലു വിദ്യാർത്ഥികളെ വിലക്കി ഇടക്കാല ഉത്തരവ് ഇടണമെന്ന ആവശ്യം കോടതി നിരാകരിച്ചു.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
സർവകലാശാല നൽകിയ പട്ടിക മറികടന്ന് വീണ്ടും നാല് എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിയമിച്ചു എന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകരാണ് ഹർജി നൽകിയത്.ഹർജിക്കാരെക്കാൾ യോഗ്യത കുറഞ്ഞവരാണ് പുതിയ പട്ടികയിലും ഇടം നേടിയതെന്നാണ് ഹർജിയിലെ ആക്ഷേപം.
സർവകലാശാല നൽകിയ പട്ടിക മറികടന്ന് എന്തധികാരത്തിലാണ് പുതിയ നിയമനം നടത്തിയത് എന്നതു സംബന്ധിച്ച ഗവർണ്ണർ നൽകിയ വിശദീകരണം കേട്ട ശേഷമാണ് ഹൈക്കോടി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിക്കാതിരുന്നത്. ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദ്ദേശം സംബന്ധിച്ച ഫയലും നാമനിര്‍ദ്ദേശം നടത്തിയ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റകളും പരിശോധിച്ചതിനുശേഷമാണ് കോടതി സ്റ്റേ നിരസിച്ചത്. അതാത് മേഖലയില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെയാണ് നാമനിര്‍ദ്ദേശം ചെയ്തതെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി അഭിഭാഷകന് പി . ശ്രീകുമാര്‍ കോടതിയെ അറിയിച്ചു . വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജോര്‍ജ് പൂന്തോട്ടം, മാധവി ധവാന്, ടി സി കൃഷ്ണ, സി ദിനേശ്, ആര് വി ശ്രീജിത്ത്, സുവിന് ആര് മേനോന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: