ന്യൂദല്‍ഹി: ഇന്ത്യ പ്രതിരോധ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കയറ്റുമതിയില്‍ വന്‍കുതിപ്പ് നടത്തുന്നു. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) 250 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ പ്രതിരോധമേഖലയില്‍ നടത്തിയത്. മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയം കൂടിയാണിത്.
ഏതാണ്ട് 100ഓളം ഇന്ത്യന്‍ കമ്പനികള്‍ വിവിധ പ്രതിരോധ ആയുധങ്ങളും ഉപകരണങ്ങളും ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നു. ഡോര്‍ണിയര്‍ 228 എയര്‍ക്രാഫ്റ്റുകള്‍, ആര്‍ട്ടിലറി ഗണ്ണുകള്‍, ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലുകള്‍, പിനാക ബഹുദോദ്ദോശ്യ റോക്കറ്റ് സംവിധാനങ്ങള്‍, റഡാറുകള്‍, സിമിലേറ്ററുകള്, സായുധ വാഹനങ്ങള്‍ തുടങ്ങി ധാരാളം ആയുധങ്ങളും ഉപകരണങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 170 കോടി ഡോളര്‍ ആയിരുന്നു കയറ്റുമതിയെങ്കില്‍ 2022-23ല്‍ അത് 200 കോടി ഡോളറായി ഉയര്‍ന്നു. അതാണിപ്പോള്‍ 2023-24ല്‍ 250 കോടി ഡോളര്‍ ആയി ഉയര്‍ന്നത്.
പഴയ സോവിയറ്റ് റിപ്പബ്ലിക്കായ അര്‍മേനിയയിലേക്കാണ് കൂടുതല്‍ ഉപകരണങ്ങളും ആയുധങ്ങളും കയറ്റഉമതി ചെയ്യുന്നത്. ഇപ്പോഴും ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന രാജ്യം ഇന്ത്യയാണ് എന്ന വസ്തുത അവശേഷിക്കുന്നു. ഇതില്‍ മാറ്റം വരുത്തുക എന്നതാണ് മോദിയുടെ ലക്ഷ്യം. ഇപ്പോഴും ലോകത്തിലെ ആകെ പ്രതിരോധ ആയുധ-ഉപകരണ ഇറക്കുമതിയുടെ 9.8 ശതമാനവും ഇന്ത്യയിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: