തിരുവനന്തപുരം: നാല് സുരേഷ് ഗോപിമാര്‍ ജയിച്ചു കഴിഞ്ഞാല്‍ ശബരിമലയും ഉത്തര്‍പ്രദേശിലെ കന്‍വാറില്‍ നടക്കുന്ന കാവടിയാത്ര പോലെയാകുമെന്ന് കേരളത്തില്‍ വന്‍പ്രചാരണം അഴിച്ചുവിട്ട് കേരളത്തില്‍ ബിജെപി വിരുദ്ധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. കാവടി ചുമലിലേറ്റി ദൂരെയുള്ള തീര്‍ത്ഥകേന്ദ്രങ്ങളിലേക്ക് കാല്‍ നടയാത്ര ചെയ്യുന്ന കന്‍വാര്‍ യാത്രക്കാര്‍ പോകുന്ന വഴികളിലെ കച്ചവടക്കാര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ കേരളത്തില്‍ വലിയ തോതിലാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ മാത്രം കാണാന്‍ കഴിഞ്ഞ ഒരു വാര്‍ത്ത കറിയില്‍ ഉള്ളിചേര്‍ത്ത ഒരു ഹോട്ടലുടമയെ കന്‍വാര്‍ യാത്രികര്‍ തല്ലി എന്നുള്ളതാണ്. ഈ വാര്‍ത്ത മറ്റെവിടെയും കണ്ടില്ല.
ശാന്തരും ഭക്തിനിര്‍ഭരരുമായ കന്‍വാര്‍ (ശിവഭക്തര്‍) യാത്രികരെ കലാപകാരികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ നാല് സുരേഷ് ഗോപിമാര്‍ ജയിച്ചാല്‍ കന്‍വാര്‍ യാത്ര പോലെയാണ് കേരളത്തിലെ ശബരിമലതീര്‍ത്ഥാടനവും എന്ന ഹിന്ദു വിരുദ്ധ പ്രചാരണമാണ് ഒരു വിഭാഗം കേരളത്തില്‍ കെട്ടഴിച്ചുവിടുന്നത്. ഇവിടെ ഹിന്ദു വിശ്വാസങ്ങളെ, ഹിന്ദു സംസ്കാരത്തെ രാക്ഷസീയമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്.
ഹിന്ദുത്വത്തിന് ശക്തിയാര്‍ജ്ജിച്ചാല്‍ ഇനി ശബരിമല തീര്‍ത്ഥാടകരും കേരളത്തില്‍ മറ്റുമതക്കാരോട് അഴിഞ്ഞാടും എന്ന നിലയിലുള്ള പ്രചാരണമാണ് നടക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷമായി ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര നടക്കുന്നു. കല്ലും മുല്ലും കാലിന് മെത്തയാക്കി കെട്ടും നിറച്ച് പോകുന്ന ശബരിമല ഭക്തര്‍ ഒരിയ്‌ക്കല്‍ കേരളത്തില്‍ അനുഭവിച്ചത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും അറിയാം. പൊലീസ് ലാത്തിയേറ്റും ഡിവൈഎഫ് ഐ ഗുണ്ടകളുടെ തല്ലുകൊണ്ടും ചിതറിയോടിയ ഭക്തര്‍….ആ ഭക്തരെയാണ് ഭീകരന്മാരായി സമൂഹമാധ്യമങ്ങളിലും മോദിവിരുദ്ധ ബിജെപി വിരുദ്ധ ഹിന്ദുത്വ വിരുദ്ധ മാധ്യമങ്ങളിലും അവതരിപ്പിക്കുന്നത്.
എന്താണ് കന്‍വാര്‍?കന്‍വാരിയാത്ര?
ഇതുപോലെ ഭക്തിസാന്ദ്രമായ സാധാരണക്കാരുടെ ഭക്തിസാന്ദ്രമായ തീര്‍ത്ഥയാത്രയാണ് കന്‍വാര്‍ യാത്രയും. വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ നടക്കുന്ന ശിവഭക്തരുടെ തീര്‍ത്ഥാടനം. അതാണ് കന്‍വാര്‍ യാത്ര. അവര്‍ ഉത്തര്‍പ്രദേശിലൂടെ കാല്‍നടയായി കടന്നുപോകുന്നുവെന്നേയുള്ളൂ. അവരുടെ ലക്ഷ്യം ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളായ ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കാണ്. അതുപോലെ ഗംഗാജലം ശേഖരിക്കാന്‍ ബീഹാറിലെ സുല്‍ത്താന്‍ ഗഞ്ച്, അജ് ഗെയ്ബ് നാഥ് എന്നിവിടങ്ങളിലേക്കും. ഈ ഗംഗാജലം ശേഖരിച്ച പാത്രങ്ങള്‍ തോളിലേന്തി അവര്‍ മൈലുകളോളം നടക്കും. അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളില്‍ അര്‍ച്ചന ചെയ്യാന്‍. ഈ തീര്‍ത്ഥയാത്രയ്‌ക്കിടയില്‍ ഇവര്‍ ഏതെങ്കിലും ഹിന്ദു കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശുദ്ധ ജലവും തോളിലേന്തും. വെള്ളം നിറച്ച് അവര്‍ തോളിലേന്തുന്ന ആ ഉപകരണത്തെ കന്‍വാര്‍ എന്നാണ് പറയുക. സൗമ്യരായ ഇവരാണോ ഉള്ളിയുള്ള ആഹാരം നല്കി എന്ന് പറഞ്ഞ് ഹോട്ടലുടമകളെ കയ്യേറ്റം ചെയ്യുന്നത്. വിശ്വസിക്കുക പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: